ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെത്തുമ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഇന്ത്യ തുടര്‍ പരാജയം ഏറ്റുവാങ്ങിയതോടെ പരമ്പര തോല്‍വിയും വേള്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയും ഇല്ലാതാക്കി.
എന്നിരുന്നാലും പരമ്പരയിലുടനീളം മിന്നും പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം അമ്പരപ്പിച്ചത്. മാത്രമല്ല പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍ സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ ക്യാപ്റ്റനായി ഇന്ത്യയെ നയിച്ചെങ്കിലും നടുവിന് പരിക്ക് പറ്റി താരം മാറി നിന്നിരുന്നു. ഇതോടെ താരത്തിന്റെ പരിക്കിന്റെ കാര്യത്തില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ ബുംറയെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.
എന്നാല്‍ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പര്യടനത്തില്‍ പേസര്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം പി.ടി.ഐയുടെ ഒരു റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറഞ്ഞത്.
2025 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ പാകിസ്ഥാനിലും ദുബായിലുമായി നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്ക് ബുംറ തയ്യാറാണെന്നും ലഭ്യമാണെന്നും ഉറപ്പാക്കാന്‍, ഇംഗ്ലണ്ടിനെതിരെയുള്ള ഹോം വൈറ്റ് ബോള്‍ പരമ്പരയിലെ ഭൂരിഭാഗം മത്സരങ്ങളിലും ബി.സി.സി.ഐ അദ്ദേഹത്തിന് വിശ്രമം നല്‍കിയേക്കും.
ടെസ്റ്റില്‍ മിന്നും പ്രകടനത്തോടെ നിരവധി റെക്കോഡുകളും ബുംറ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല 45 മത്സരങ്ങളിലെ 86 ഇന്നിങ്‌സില്‍ നിന്ന് 205 വിക്കറ്റുകള്‍ സ്വന്തമാക്കി മികവ് പുലര്‍ത്താനും താരത്തിന് സാധിച്ചിരുന്നു. 2.77എന്ന മികച്ച എക്കോണമിയിലും 19.4 എന്ന റെക്കോഡ് ആവറേജിലുമാണ് ബുംറ പേസ് ബൗളര്‍ കുലപതിയായി തകര്‍ക്കുന്നത്.
Content Highlight: India Have Big Setback Against England Series