| Tuesday, 3rd December 2024, 8:48 pm

ബുംറയ്ക്ക് പോലും വെല്ലാന്‍ കഴിയില്ല; പിങ്ക് ബോളില്‍ ഇന്ത്യ കങ്കാരുപ്പടയെ പേടിക്കണം!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ ആറ് മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ത്യ ഇറങ്ങുമ്പോള്‍ അല്‍പ്പം ഭയക്കേണ്ടിവരുമെന്നത് ഉറപ്പാണ്.

കാരണം ഓസീസ് സ്റ്റാര്‍ ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും നഥാന്‍ ലിയോണിന്റെയും പിങ്ക് ബോള്‍ റെക്കോഡാണ്. ഡേ- നൈറ്റ് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ള പേസ് ബൗളര്‍ സ്റ്റാര്‍ക്കും രണ്ടാം സ്ഥാനത്തുള്ള നഥാനും ഇന്ത്യയുടെ പേടിസ്വപ്‌നമായേക്കും.

മാത്രമല്ല ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും തൊട്ട് പുറകിലുണ്ട്. മികച്ച ആവറേജും സ്വന്തമാക്കിയ ഓസീസ് താരങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയും ആര്‍. അശ്വിനും.

ഡേ നൈറ്റ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാര്‍, വിക്കറ്റ്, ആവറേജ്

മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്‌ട്രേലിയ) – 66 – 18.71

നഥാന്‍ ലിയോണ്‍ (ഓസ്‌ട്രേലിയ) – 43 – 25.48

പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 37 – 18.86

ആര്‍. അശ്വിന്‍ (ഇന്ത്യ) – 18 – 13.83

ജസ്പ്രീത് ബുംറ (ഇന്ത്യ) – 10 – 14.05

പിങ്ക് ബോള്‍ ടെസ്റ്റില്‍ പരിജയ സമ്പത്ത് കുറഞ്ഞ ഇന്ത്യയെ അഡ്‌ലെയ്ഡില്‍ കാത്തിരിക്കുന്നത് കനത്ത പോരാട്ടം തന്നെയായിരിക്കും. എന്നിരുന്നാലും ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ മികച്ച വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറി നിന്നപ്പോള്‍ ടീമിനെ നയിച്ച ബുംറ ക്യാപ്റ്റനെന്ന നിലയിലും ബൗളര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ബുംറയ്ക്കായിരുന്നു.

Content Highlight: India Have A Setback Against Australia In Pink Ball

Latest Stories

We use cookies to give you the best possible experience. Learn more