| Sunday, 8th July 2018, 8:09 pm

'2014 മുതല്‍ രാജ്യം സഞ്ചരിക്കുന്നത് തെറ്റായ ദിശയില്‍'; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി അമൃത്യാസെന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2014 മുതല്‍ രാജ്യം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് നൊബേല്‍ പുരസ്‌കാരജേതാവും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായി അമൃത്യാസെന്‍. ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമതാണ് നിലവില്‍ ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“കാര്യങ്ങള്‍ വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. 2014 മുതല്‍ രാജ്യം തെറ്റായ ദിശയില്‍ സഞ്ചരിക്കുകയാണ്.”

ALSO READ: തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു, വീഡിയോ

അതിവേഗം വളരുന്ന സാമ്പത്തിക രാജ്യം എന്ന നിലയില്‍ നിന്നും രാജ്യം വളരെ പിറകോട്ട് പോയെന്നും അമൃത്യാസെന്‍ കൂട്ടിച്ചേര്‍ത്തു.

20 വര്‍ഷം മുന്‍പ് ദക്ഷിണേഷ്യയിലെ ആറ് രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയില്‍ രണ്ടാമതായിരുന്നു നമ്മുടെ രാജ്യം. എന്നാല്‍ ഇന്ന് പാകിസ്ഥാന് പിന്നില്‍ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: ക്ഷേത്രം തകര്‍ത്തപ്പോള്‍ ഒരു പള്ളി പൊളിക്കുക മാത്രമാണ് അവര്‍ ചെയ്തത്; വര്‍ഗീയ കലാപക്കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി

ജാതി വ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ മുഖം തിരിക്കുകയാണെന്നും സെന്‍ പറഞ്ഞു. ഓടകളിലും മറ്റും ജോലിയെടുക്കുന്നവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം ഐക്യപ്പെടുക എന്നത് രാജ്യത്തിന് അനിവാര്യമാണെന്നും അമൃത്യാസെന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തികള്‍ തമ്മിലുള്ള യുദ്ധമായി ഇതിനെകാണരുതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more