ചൈനയിലെ വെച്ച് നടക്കുന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള കായിക താരങ്ങളുടെ വിസ റദ്ദാക്കി ചൈന.
അരുണാചലിൽ നിന്നുള്ള മൂന്ന് വനിത വുഷു താരങ്ങളെയാണ് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്.
ചൈനയുടെ ഈ നടപടിയിൽ പ്രതിഷേധിച്ച് കേന്ദ്രകായിക മന്ത്രി അനുരാഗ് താക്കൂർ ചൈനയിലേക്കുള്ള തന്റെ യാത്ര റദ്ദാക്കി. ഇന്ത്യൻ കായിക താരങ്ങളെ ചൈന ബോധപൂർവ്വം തടസ്സപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയം അറിയിച്ചത്.
ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽ പ്രദേശിനെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് ചൈന ഇന്ത്യൻ കായിക താരങ്ങളെ വിലക്കിയത്. ദക്ഷിണ ടിബറ്റ് എന്ന് വിളിക്കപ്പെടുന്ന അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് ചൈന വാദിച്ചു.
ചൈനീസ് സർക്കാർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും കിഴക്കൻ ലഡാക്കിലെ ചീൻ മേഖലയും ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഭൂപടം തയ്യാറാക്കിയിരുന്നു. എന്നാൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ ഭൂപടം തള്ളി കളയുകയായിരുന്നു.
തങ്ങളുടെ പ്രദേശം ഏതാണെന്ന് സർക്കാരിന് കൃത്യമായി അറിയാം എന്നായിരുന്നു മന്ത്രിയുടെ വാദം. ഇതിനെതിരെ ചൈന എതിർപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.