| Thursday, 19th October 2017, 10:00 am

'ഭാവി ഫുട്ബാള്‍ ഇന്ത്യയുടേത് കൂടിയാണ്...'; ബ്രസീല്‍ പരിശീലകന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ പോരാട്ടം ആദ്യ റൗണ്ടില്‍ അവസാനിച്ചെങ്കിലും ആരാധകരുടെ മനം കവര്‍ന്ന പ്രകടനമായിരുന്നു ടീം പുറത്തെടുത്തിരുന്നത് ദേശീയ ടീമിലേക്കും വിദേശ ക്ലബുകളിലേക്കും വിളി കാത്ത് നില്‍ക്കുകയാണ് ഇന്ത്യന്‍ കൗമാരങ്ങള്‍.

അമേരിക്കയോടും കൊളംബിയയോടും ഘാനയോടും ഗ്രൂപ്പ് മത്സരങ്ങളില്‍ പൊരുതിത്തോറ്റാണ് ഇന്ത്യ മടങ്ങിയത് കൊളംബിയക്കെതിരായ മത്സരത്തില്‍ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ ഗോളും പിറന്നു. ജീയാക്‌സണാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ വല കുലുക്കിയത്.


Also Read: ‘എന്തുകൊണ്ട് രോഹിത് ശര്‍മ്മയോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പറഞ്ഞു?’; ഇന്ത്യയുടെ ഓസീസ് ടൂറിലെ വിവാദ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഡേവിഡ് വാര്‍ണര്‍


കൊളംബിയക്കെതിരായ മത്സരം ആവേശം നിറഞ്ഞതായിരുന്നു. കൊളംബിയന്‍ കോച്ചിന്റെ വരെ പ്രശംസ അടക്കം പിടിച്ചു പറ്റിയ പ്രകടനമായിരുന്നു ഇന്ത്യയുടെത്.

ഇപ്പോഴിതാ കാല്‍പന്തുകളിയിലെ ഈറ്റില്ലമായ ബ്രസീലിന്റെ പരിശീലകനും ഇന്ത്യന്‍ ഫുട്ബാള്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് സമ്മതിക്കുകയാണ്. അതിനായി ചില ഉപദേശങ്ങളും കാനറികളുടെ പരിശീലകന്‍ കാര്‍ലോസ് അമോഡ്യൂ നല്‍കുന്നുണ്ട്.

ഫുട്ബാള്‍ മാപ്പില്‍ ഇന്ത്യക്കായി വ്യക്തമായ സ്ഥാനം ഭാവിയില്‍ കാത്തിരിക്കുന്നുണ്ടെന്നാണ് അമോഡ്യുവിന്റെ വിശ്വാസം. പക്ഷേ അതിനായി ഒരുപാട് അധ്വാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ‘മുഖത്തു നോക്കി അസഭ്യം പറഞ്ഞാല്‍ ഏതൊരു പെണ്ണും പ്രതികരിക്കും അതേ ഞാനും ചെയ്‌തൊള്ളൂ’; വെയ്റ്ററെ തല്ലിയെന്ന ആരോപണം നേരിടുന്ന സീരിയല്‍ നടി പറയുന്നു


” ഇന്ത്യന്‍ ഫുട്ബാളിനോട് ആദ്യമായി പറയാനുള്ളത് ബ്രസീല്‍ പോലെ പ്രൊഫഷണല്‍ ടീമുകളുമായി അടുത്ത ബന്ധം സ്ഥാപിക്കുക എന്നതാണ്. ഫുട്ബാള്‍ സംസ്‌കാരത്തെക്കുറിച്ചറിയാന്‍ ഇന്ത്യന്‍ താരങ്ങളും മറ്റു രാജ്യങ്ങളില്‍ സഞ്ചരിക്കണം. ”

ഫുട്ബാള്‍ കളിക്കാനുള്ള ജൈവീകമായ കഴിവുള്ളവര്‍ തന്നെയാണ് ഇന്ത്യന്‍ താരങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേഗതയും സാങ്കേതികതയും അവര്‍ക്കുണ്ട്. ആള്‍ബലവും സ്ഥലവും വേണ്ടുവോളം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഫുട്ബാളില്‍ മനോഹരമായ ചരിത്രം രചിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് തനിക്കുറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more