| Friday, 8th November 2013, 1:31 am

ശതകോടീശ്വരമാരുടെ എണ്ണത്തില്‍ ഇന്ത്യ ആറാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: ഇന്ത്യയില്‍ നൂറ്റിമുപ്പതോളം മഹാ കോടീശ്വരന്മാരുണ്ടെന്ന് സര്‍വ്വേ ഫലം. ധനികരായ ആളുകള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ആറാമതാണ് ഇന്ത്യയുടെ സ്ഥാനമെന്നും സര്‍വ്വേ പറയുന്നു.

പട്ടികയില്‍ ഫ്രാന്‍സിനും സൗദ്യ അറേബ്യക്കും സ്വിറ്റ്‌സര്‍ലണ്ടിനും ഹോങ്കോങിനും മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് സംബന്ധിച്ച് പഠനം നടത്തിയ വെല്‍ത്ത് യു.എസ്.ബി സര്‍വ്വേ ഫലം പ്രസിദ്ധീകരിച്ചു.

ഇതില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ അധിവസിക്കുന്നവരാണ് 30 മഹാകോടീശ്വരന്‍മാരും. ലോകത്തേറ്റവും പണക്കാരുള്ള പട്ടണങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട് മുംബൈ.

96 പേരുമായി ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. ഹോങ്കോങും മോസ്‌കോയും ലണ്ടനുമാണ് രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങളില്‍. ഹോങ്കോങില്‍ 75ഉം മോസ്‌കോയില്‍ 74ഉം ലണ്ടനില്‍ 67ഉം മഹാ കോടീശ്വരന്മാരുണ്ട്.

515 ധനികരുമായി അമേരിക്കയാണ് കോടീശ്വരന്മാര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ചൈനയെക്കാള്‍ മൂന്നിരട്ടി ധനികര്‍ അമേരിക്കയിലുണ്ട്.

ചൈനയില്‍ 157 കോടീശ്വരന്മാരുണ്ട്. ജര്‍മ്മനി(148), യു.കെ(135), റഷ്യ(108) എന്നീ രാജ്യങ്ങളാണ് മുന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more