| Friday, 9th October 2020, 11:24 pm

കള്ളപ്പണാരോപണം; സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ രണ്ടാംഘട്ട വിവരം ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കള്ളപ്പണം കൈവശം വെച്ചിരിക്കുന്നതായി ആരോപിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാരുടേയും സ്ഥാപനങ്ങളുടേയും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യയ്ക്ക് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സ്വിറ്റ്‌സര്‍ലാന്റ് നല്‍കിയ വിവരങ്ങള്‍ കള്ളപ്പണം അന്വേഷിക്കുന്ന ഏജന്‍സികള്‍ പരിശോധിക്കുകയും ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

രണ്ടാംഘട്ട വിവരമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ 2019 ല്‍ സ്വിറ്റ്‌സര്‍ലാന്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.

ഓട്ടോമാറ്റിക്ക് എക്സ്ചേഞ്ച് ഓഫ് ഇന്‍ഫര്‍മേഷന്‍ (എ.ഇ.ഒ.ഐ) കരാറിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്റിലെ ഫെഡറല്‍ ടാക്സ് അഡ്മിനിസ്ട്രേഷനാണ് ഇന്ത്യയുള്‍പ്പടെ
75 രാജ്യങ്ങള്‍ക്ക് പൗരന്‍മാരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയത്. 2020 സെപ്തംബറില്‍ രണ്ടാംഘട്ട വിവരങ്ങള്‍ കൈമാറുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

അക്കൗണ്ട് ഉടമകളുടെ പേര്, കൈമാറ്റം ചെയ്ത തുക, വിലാസം, നികുതി നമ്പര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അന്ന് കൈമാറിയ വിവരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: India gets second set of data on Swiss bank account holders: Official

We use cookies to give you the best possible experience. Learn more