യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; പോയന്റ് ടേബിളില്‍ മൂന്നാമത്
YOUTH OLYMPICS
യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; പോയന്റ് ടേബിളില്‍ മൂന്നാമത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2018, 10:09 pm

ബ്യൂണസ് എരിസ്: യൂത്ത് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാകെര്‍ സ്വര്‍ണം നേടി. യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. ഇതോടെ യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍നേട്ടം രണ്ടായി.

236.5 പോയന്റോടെയാണ് ഭാകെര്‍ ഒന്നാമതെത്തിയത്. മനുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.235.9 പോയന്റോടെ റഷ്യയുടെ ലാന എനിന വെള്ളിമെഡല്‍ സ്വന്തമാക്കി.

2017ലെ യൂത്ത് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ താരം 2018ല്‍ നടന്ന ഐ.എസ്.എസ്.എഫ്. ലോകകപ്പിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു. ഇതുകൂടാതെ കോമണ്‍വെല്‍ത്തിലും ഇതേ ഇനത്തില്‍ ഭാകെര്‍ സ്വര്‍ണം നേടിയിട്ടുണ്ട്.

ഇതോടെ 2 സ്വര്‍ണവും 3 വെള്ളിയുമടക്കം പോയന്റ് ടേബിളില്‍ ഇന്ത്യ മൂന്നാമതാണ്. പതിനൊന്ന് സ്വര്‍ണവുമായി റഷ്യയാണ് പോയന്റ് ടേബിളില്‍ ഒന്നാമത്