ന്യൂദല്‍ഹി: എപ്പോഴും മോദിക്കൊപ്പം നില്‍ക്കുമെന്ന് ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍. ദല്‍ഹിയല്‍ നടന്ന എന്‍.ഡി.എ എം.പിമാരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ന്യൂദല്‍ഹി: എപ്പോഴും മോദിക്കൊപ്പം നില്‍ക്കുമെന്ന് ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍. ദല്‍ഹിയല്‍ നടന്ന എന്‍.ഡി.എ എം.പിമാരുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
എപ്പോഴും മോദിക്കൊപ്പം നില്‍ക്കുമെന്നും നഷ്ടപ്പെട്ട സീറ്റുകള്‍ ഒരുമിച്ച് തിരിച്ച് പിടിക്കുമെന്നും യോഗത്തില്‍ നിതീഷ് കുമാര്‍ പറഞ്ഞു. ഉടന്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നും നിതീഷ് കുമാര്‍ ചടങ്ങിൽ ആവശ്യപ്പെട്ടു.
ധൈര്യമായിട്ട് മുന്നോട്ട് പോയ്‌ക്കോ ഇത്തവണത്തെ പോരായ്മകള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ഇന്ത്യാ മുന്നണി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചടങ്ങില്‍ പരിഹസിച്ചു.
മോദിയെ പ്രശംസിച്ച് ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. കഴിഞ്ഞ പത്ത് വര്‍ഷം മോദിയുടെ ഭരണത്തില്‍ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് ശരിയായ സമയത്തുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് മാസത്തോളം പ്രധാനമന്ത്രി വിശ്രമമില്ലാതെ പ്രചരണം നടത്തിയെന്നും കേന്ദ്രം ആന്ധ്രക്കൊപ്പമുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
എന്‍.സി.പി നേതാവ് അജിത് പവാറും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ നരേന്ദ്ര മോദിയെ എന്‍.ഡി.എയുടെ നേതാവായി രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇത് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും യോഗത്തില്‍ അംഗീകരിക്കുകയും ചെയ്തു. മോദി തന്നെ മൂന്നാമതും പ്രധാനമന്ത്രിയാകുമന്നെും യോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞു.
Content Highlight: India front did nothing for country, will stand united with Modi: Nitish Kumar