60000 കോടി രൂപയുടെ ഇടപാടാണ് ഫ്രാന്‍സുമായി ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും ചില തര്‍ക്കങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ഭീഷണി വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സോവിയറ്റ് കാലത്തെ യുദ്ധവിമാനങ്ങള്‍ക്ക് പകരം റാഫേല്‍ വിമാനങ്ങള്‍ രംഗത്തിറക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ വ്യോമസേന നടത്തി വരുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഓലന്‍ഡ് റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ അതിഥിയായെത്തിയ അവസരത്തിലാണ് കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. റാഫേല്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു തന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സോ ഓലന്‍ഡ് പറഞ്ഞു. നാളെ രാജ്പഥില്‍ നടക്കാനിരിക്കുന്ന റിപബ്ലിക് ദിന പരേഡില്‍ ഫ്രാന്‍സിന്റെ സൈനികവിഭാഗവും പങ്കെടുക്കുന്നുണ്ട്.