ന്യൂദല്‍ഹി: ഡൗണ്‍ആഡപ്പ് മാല്‍വെയര്‍ വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ ഏറ്റവും അധികം ആക്രമിക്കുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനം ഇന്ത്യക്ക്.
ഫിന്‍ലാന്‍ഡില്‍ നിന്നുള്ള എഫ് സെക്യൂര്‍ എന്ന ഓണ്‍ലൈന്‍ സുരക്ഷാ കമ്പനി പുറത്തുവിട്ട “2015 സൈബര്‍ ഭീഷണി റൗണ്ടപ്പ് റിപ്പോര്‍ട്ടി”ലാണ് ഈ വിവരങ്ങളുള്ളത്.
ഈ വൈറസ് ഭീഷണി ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രാജ്യങ്ങള്‍ ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നോര്‍വേ എന്നിവയാണ്. സൈബര്‍ ആക്രമണവും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായാണ് 2015ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഡൗണ്‍ആഡപ്പ് കമ്പ്യൂട്ടര്‍ വൈറസുകളെ ആദ്യം കണ്ടെത്തുന്നത് 2008ല്‍ ആണ്. ഇന്ന് സൈബര്‍ ലോകത്ത് ഏറ്റവും അധികം ഭീഷണിയായിട്ടുള്ള വൈറസും ഇതാണ്.