| Thursday, 23rd July 2020, 10:04 am

ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂറിനകം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിയില്‍ ചേര്‍ന്ന് 24 മണിക്കൂറിന് ശേഷം രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ഇന്ത്യന്‍ താരം മെഹ്താബ് ഹുസൈന്‍. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും ആരാധകരേയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നും ഹുസൈന്‍ പറഞ്ഞു.

ഇത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇന്ന് മുതല്‍ എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തില്‍ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാന്‍ ക്ഷമ ചോദിക്കുകയാണ്’, മെഹ്താബ് പറഞ്ഞു.


കേരള ബാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായിരുന്ന ഹുസൈന് ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് പാര്‍ട്ടി പതാക നല്‍കി അംഗത്വം നല്‍കിയിരുന്നത്.

ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്. ബി.ജെ.പിയുടെ മുരളീധര്‍ സെന്‍ ലെയിന്‍ ഓഫീസില്‍ വെച്ചാണ് ഹുസൈന്‍ പാര്‍ട്ടി പതാക ഏറ്റുവാങ്ങിയത്.

ഈസ്റ്റ് ബംഗാളിന്റെ മുന്‍ നായകന്‍ കൂടിയാണ് മെഹ്താബ് ഹുസൈന്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more