| Thursday, 7th November 2019, 10:39 pm

രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം 'വര്‍ണ്ണപ്പകിട്ട്' നാളെ മുതല്‍ തിരുവനന്തപുരത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനും ട്രാന്‍സ് വിഭാഗത്തിന് സമൂഹികത്തിന്റെ അംഗീകാരം നേടിയെടുക്കുന്നതിനും വേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ കാലോത്സവം സംഘടിപ്പിക്കുന്നു.

രാജ്യത്തു തന്നെ ആദ്യമായിട്ടാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം നടത്തുന്നത്.
‘വര്‍ണ്ണപ്പകിട്ട് 2019’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കലോത്സവം ആരോഗ്യ- സാമൂഹ്യനീതി- വനിത -ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും.

നവംബര്‍ 8, 9 തിയതികളിലായി ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ചാണ് ‘വര്‍ണ്ണപ്പകിട്ട്’ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ട്രന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ആദരിക്കും. വിവിധ ജില്ലകളില്‍ നിന്നുമായി 190 ഓളം പേര്‍ കലോത്സവത്തില്‍ പങ്കെടുക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്‍പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിമുതല്‍ എറണാകുളം ധ്വയ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന നാടകവും പ്രമുഖ നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാല സ്വാമി അവതരിപ്പിക്കുന്ന നൃത്തവും ഉണ്ടാകും.

കലോത്സവത്തോടനുബന്ധിച്ച് അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് കരമന ടാക്സ് ടവറില്‍നിന്ന് കലോത്സവ വേദിയിലേക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യ

Latest Stories

We use cookies to give you the best possible experience. Learn more