ന്യൂദല്‍ഹി: ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും.
യു.എന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ ചൈന ശ്രമം നടത്തിയതിന് പിന്നാലെയാണ് ചൈനയുടെ നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബീജിംഗിന്റെ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നതായി ഇന്ത്യ പ്രതികരിച്ചു.
ഇതാദ്യമായല്ല ഇന്ത്യയുടെ ആഭ്യന്തരമായ കാര്യങ്ങളില്‍ ചൈന ഇടപെടാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
” ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈന യു.എന്‍ സുരക്ഷാ സമിതിയില്‍ ചര്‍ച്ച ആരംഭിക്കാന്‍ മുന്‍കൈ എടുക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചു,
ഇന്ത്യയുടെ ആഭ്യന്തരമായ വിഷയം ഉന്നയിക്കാന്‍ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്പത്തെ അവസരങ്ങളിലെന്നപോലെ, ഈ ശ്രമത്തിനും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വളരെ കുറവായിരുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക