ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
Daily News
ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th September 2015, 12:34 pm

boxer ബാങ്കോക്ക്: ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ഒരു വെള്ളിയും മൂന്നു വെങ്കലവും നേടിക്കൊണ്ടാണ് ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. 28 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

16 പോയിന്റുകളാണ് ഇന്ത്യ നേടിയത്. 42 പോയിന്റ് നേടിയ കസാഖിസ്ഥാനാണ് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തുള്ളത്. 38 പോയിന്റുമായി ഉസ്‌ബെക്കിസ്ഥാന്‍ രണ്ടാം സ്ഥാനവും ആതിഥേയരായ തായ്‌ലന്റ് മൂന്നാം സ്ഥാനവും നേടി.

ഇന്ത്യയ്ക്കുവേണ്ടി 75കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണന്‍ വെള്ളിയും, എല്‍ ദേവേന്ദ്രോ സിങ് (46കിലോഗ്രാം) , ശിവ ഥാപ(56 കിലോഗ്രാം) , സതീഷ് കുമാര്‍ (91കിലോഗ്രാം) എന്നിവര്‍ വെങ്കലവും നേടി.

അടുത്തമാസം ദോഹയില്‍ നടക്കുന്ന ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിയ ആകെ ബോക്‌സിങ് താരങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടി. ആറ് ഇന്ത്യന്‍ ബോക്‌സര്‍മാരാണ് ദോഹയില്‍ ഒക്ടോബര്‍ 6ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിരിക്കുന്നത്.