| Tuesday, 27th September 2016, 1:05 pm

പാകിസ്ഥാനെ നയതന്ത്രരംഗത്ത് ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല: സര്‍താജ് അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്താരാഷ്ട്ര രംഗത്ത് പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.  


ഇസ്‌ലാമാബാദ്:  അന്താരാഷ്ട്ര രംഗത്ത് പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്.

കശ്മീര്‍ വിഷയത്തിലുള്ള പാകിസ്ഥാന്റെ നിലപാടിന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെയും 56 രാജ്യങ്ങളടങ്ങിയ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയുണ്ടെന്നും സര്‍താജ് അസീസ് പറഞ്ഞു.

കശ്മീരിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ലോകരാഷ്ട്രങ്ങള്‍ക്ക് പാകിസ്ഥാന്‍ കത്തെഴുതിയിട്ടുണ്ടെന്നും കശ്മീരിലേക്ക് അന്വേഷണ സംഘത്തെ അയക്കാന്‍ യു.എന്‍ മനുഷ്യാവകാശ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍താജ് അസീസ് പറഞ്ഞു.

അതേ സമയം കശ്മീരിലയും ബലൂചിസ്ഥാനിലെയും സ്ഥിതി വ്യത്യസ്തമാണെന്നും കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ബലൂചിസ്ഥാന്‍ വിഷയം ഉന്നയിക്കുന്നതെന്നും സര്‍താജ് പറഞ്ഞു.

കശ്മീര്‍ വിഷയത്തിന്ത്യയും പാകിസ്ഥാനും യു.എന്നില്‍ കഴിഞ്ഞ ദിവസം ഏറ്റമുട്ടിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അത് പിടിച്ചെടുക്കാനുള്ള സ്വപ്‌നം പാകിസ്ഥാന്‍ മനസില്‍ വെച്ചാല്‍ മതിയെന്നും സുഷമാ സ്വരാജ് പറഞ്ഞിരുന്നു. എന്നാല്‍

We use cookies to give you the best possible experience. Learn more