നേരത്തെ ഒമാനോടും ഗുവാമിനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ 50 മിനിറ്റിനുള്ളില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോള്‍ ഇറാന്‍ ഇന്ത്യയുടെ വലയിലെത്തിച്ചിരുന്നു. വിജയത്തോടെ ഇറാന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് കളികളിലും തോറ്റ ഇന്ത്യ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
29ാം മിനിറ്റില്‍ സാര്‍ദര്‍ അസ്മൗനാണ് ഹെഡ്ഡറിലൂടെ ഇന്ത്യയുടെ വല കുലുക്കിയത്. ഇറാനെതിരെ ശരാശരി പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയുടെ പ്രതിരോധ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തെയ്‌മോറി ഇറാന് വേണ്ടി രണ്ടാം ഗോള്‍ നേടി.
51ാം മിനിറ്റില്‍ തരോമിയും ഇറാനുവേണ്ടി ഗോള്‍ നേടി. ഗുര്‍പ്രീത് സിന്ധുവായിരുന്നു ഇന്ത്യയുടെ ഗോളി. അര്‍ണബ് മൊണ്ഡല്‍, സന്ദേശ് ജിന്‍ഗന്‍, യൂജെന്‍സണ്‍ ലിങ്‌ദോ, റോബിന്‍ സിങ്, സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല, പ്രണോയ് ഹാല്‍ദാര്‍, ധന്‍പാല്‍ ഗണേഷ്, പ്രിതം കൊടാല്‍, നാരായണ്‍ ദാസ് എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി.