| Monday, 8th July 2013, 5:23 pm

ഇറാഖില്‍ എണ്ണ സംസ്‌കരണശാല സ്ഥാപിക്കാന്‍ ഇന്ത്യക്ക് താത്പര്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ##ഇറാഖില്‍ എണ്ണസംസ്‌കരണശാല തുറക്കാന്‍ താത്പര്യമുണ്ടെന്ന് ഇന്ത്യ. കേന്ദ്ര പെട്രോളിയം മന്ത്രി ##വീരപ്പമൊയ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്.

പെട്രോകെമിക്കല്‍ ഫാക്ടറിയും എണ്ണ സംസ്‌കരണശാലയും സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ബാഗ്ദാദില്‍ നടക്കുന്ന ഇന്തോ-ഇറാഖ് സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചതായാണ് അറിയുന്നത്.[]

ഇക്കാര്യം ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മകിരിയെ മൊയ്‌ലി അറിയിച്ചു. വരുന്ന സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ നൂറി എത്തുമെന്നും പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാഖ്. സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത്. ഇറാഖും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തേണ്ടത് ഗുണകരമാകുമെന്നും മൊയ്‌ലി പറയുന്നു.

ഇറാഖിന്റെ സഹകരണത്തോടെ വാതകാടിസ്ഥാനത്തിലുള്ള പദ്ധതി ഇന്ത്യയില്‍ നടപ്പാക്കുന്നതിനെ കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ ആവശ്യത്തോട് ഇറാഖ് അനുകൂലമായി പ്രതികരിച്ചതായാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more