ഗസയിലെ ഇസ്രഈൽ വംശഹത്യക്ക് ഇന്ത്യ ആയുധങ്ങൾ നൽകുന്നുവെന്ന് റിപ്പോർട്ടുകൾ
national news
ഗസയിലെ ഇസ്രഈൽ വംശഹത്യക്ക് ഇന്ത്യ ആയുധങ്ങൾ നൽകുന്നുവെന്ന് റിപ്പോർട്ടുകൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th June 2024, 8:14 am

ന്യൂദൽഹി: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്ക് ഇന്ത്യ ആയുധങ്ങൾ നൽകുന്നതായി റിപ്പോർട്ട്. ഇസ്രഈൽ ലക്ഷ്യമാക്കി ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട ചരക്കു കപ്പലുകളുടെ വിവരങ്ങളും ഗസയിൽ ഉപയോഗിച്ച ആയുധങ്ങളുടെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്.

രേഖകൾ അനുസരിച്ച്, കപ്പലിൽ ഇന്ത്യയിൽ നിന്ന് നിറച്ച സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു, ഗസയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) അകലെ ഇസ്രഈൽ തുറമുഖമായ അഷ്‌ദോദിലേക്ക് പോകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

20 ട​ൺ റോ​ക്ക​റ്റ് എ​ൻ​ജി​ൻ, 12.5 ട​ൺ റോ​ക്ക​റ്റു​ക​ൾ, 1500 കി​ലോ വെടിമരുന്ന് എന്നിവയാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് സോ​ളി​ഡാ​രി​റ്റി നെ​റ്റ്‍വ​ർ​ക്ക് എ​ഗെ​യി​ൻ​സ്‍റ്റ് ദി ​ഫ​ല​സ്തീ​നി​യാൻ ഒ​ക്കു​പേ​ഷ​ൻ’ എ​ന്ന സം​ഘ​ട​ന​ക്ക് ല​ഭി​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.

ഗസയിൽ നുസ്രയ്ത്ത് അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിന് ശേഷം ലഭിച്ച മിസൈലിന്റെ അവശിഷ്ടങ്ങളിൽ മെയ്ഡ് ഇൻ ഇന്ത്യ എന്ന് രേഖപെടുത്തിയതും സംശയം ജനിപ്പിക്കുന്നതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇസ്രഈൽ ആ​യു​ധ ക​മ്പ​നി​ക​ൾ​ക്കു​വേ​ണ്ടി റോ​ക്ക​റ്റ്​ മോ​ട്ടോ​റുകളും ഇന്ത്യൻ ഭാഗങ്ങളും നിർമിക്കുന്നത് ഇന്ത്യൻ കമ്പനികളാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

Content Highlight: India exports rockets, explosives to Israel amid Gaza war, documents reveal