എഷ്യന്‍ ഗെയിംസ്; വനിതകളുടെ കബഡിയില്‍ ഇന്ത്യ ഫൈനലില്‍
Daily News
എഷ്യന്‍ ഗെയിംസ്; വനിതകളുടെ കബഡിയില്‍ ഇന്ത്യ ഫൈനലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2014, 8:23 am

kabbadi01[]ഇഞ്ചിയോണ്‍:ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ കബഡിയില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ തായ്‌ലന്റിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 41-28 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ആധികാരിക ജയം.

നാളെയാണ് കബഡിയുടെ ഫൈനല്‍. ഇന്ന് പുരുഷ വിഭാഗം കബഡിയുടെ സെമിഫൈനലും നടക്കും. നാളെയാണ് ഇതിന്റെയും ഫൈനല്‍ മത്സരം നടക്കുക.

ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. ഇതിന് മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഏഴ് തവണ കബഡിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ആറ് തവണയും പാകിസ്ഥാനായിരുന്നു ജയിച്ചിരുന്നത്. 1998 ല്‍ ബാന്‍ങ്കോക്കില്‍ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യ ഈ ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയിരുന്നത്. മലയാളി താരമായ പ്രീജ ശ്രീധരനും ഇന്ന് മത്സരിക്കാനിറങ്ങുന്നുണ്ട്.

ഏഴ് സ്വര്‍ണവും ഒന്‍പത് വെള്ളിയും 34 വെങ്കലവുമായി ഇന്ത്യ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. 131 സ്വര്‍ണം നേടിയ ചൈനയാണ് പോയന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.

മെഡല്‍ പട്ടികയില്‍ കൊറിയ രണ്ടാം സ്ഥാനത്തും ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.

800 മീറ്ററില്‍ മലയാളി താരമായ ടിന്റുവിന് ഇന്നലെ വെള്ളി ലഭിച്ചിരുന്നു. ഇന്ത്യയുടെ അനു റാണിക്കായിരുന്നു ജാവലിന്‍ ത്രോയില്‍ വെങ്കലം.