അയര്‍ലന്റിനും തടയാനായില്ല; ഇന്ത്യ സെമിയില്‍
Women's Twenty-20 World cup
അയര്‍ലന്റിനും തടയാനായില്ല; ഇന്ത്യ സെമിയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th November 2018, 9:54 am

ഗയാന: വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അയര്‍ലന്റിനെ 52 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സെമിയിലെത്തിയത്.

2010 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ വനിതാ ട്വന്റി20 ലോകകപ്പ് സെമിയില്‍ എത്തുന്നത്. തുടര്‍ച്ചയായി രണ്ടാം അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ മിതാലി രാജിന്റെ പ്രകടനം ഇന്ത്യന്‍ ജയത്തിന് തിളക്കമേറ്റി. 56 പന്തില്‍ 51 റണ്‍സെടുത്താണ് മിതാലി പുറത്തായത്.

ALSO READ: സച്ചിന്‍ ബേബിയെയും ധവാനെയും കൈവിട്ടു; മലയാളി താരം ബേസില്‍ തമ്പിയെ നിലനിര്‍ത്തി ഹൈദരാബാദ്

ഇന്ത്യ ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 38 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഇസബെല്‍ ജോയ്‌സ് മാത്രമാണ് അയര്‍ലന്റ് നിരയില്‍ തിളങ്ങിയത്.

രാധാ യാദവിന്റെ പതിനെട്ടാം ഓവറിന്റെ അവസാന മൂന്നു പന്തില്‍ ഒരു റണ്‍ഔട്ട് ഉള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് അയര്‍ലന്‍ഡിന് നഷ്ടമായത്.

ALSO READ: ഐ.പി.എല്‍; 11 ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തി രാജസ്ഥാന്‍; 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സ്

ഇന്ത്യയ്ക്കായി രാധ യാദവ് മൂന്നു വിക്കറ്റും ദീപ്തി ശര്‍മ രണ്ടു വിക്കറ്റും നേടി. ടോസ് നഷ്ടമായ ഇന്ത്യയെ അയര്‍ലന്‍ഡ് ബാറ്റിങ്ങിനയക്കുകയായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന മികച്ച സ്‌കോറിന് ഇന്ത്യയ്ക്കു പിന്തുണയായത് മിതാലിയുടെ അര്‍ധ സെഞ്ചുറിക്കൊപ്പം സ്മൃതി മന്ദാന 29 പന്തില്‍ നേടിയ 33 റണ്‍സാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്.

അയര്‍ലന്‍ഡിനായി കിം ഗാര്‍ത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.

WATCH THIS VIDEO: