| Thursday, 5th March 2020, 12:50 pm

മഴയില്‍ മുങ്ങി ഇംഗ്ലണ്ട് പുറത്ത്: ഇന്ത്യക്കിത് ആദ്യ ടി-20 ലോകക്കപ്പ് ഫൈനല്‍

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: ടി-20 ലോകക്കപ്പിലെ ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍. ആദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടി-20 ഫൈനലിലെത്തുന്നത്.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന സെമി ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായ ഇന്ത്യ ഇതോടെ ഫൈനലിലെത്തുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ടൂര്‍ണമെന്റില്‍ ഗംഭീരപ്രകടനം കാഴ്ച വെച്ച ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയോടെയാണ് ഫൈനലിലെത്തുന്നത്. ചാംപ്യന്‍ന്മാരായ ആസ്‌ട്രേലിയെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. പിന്നീട് ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകളുമായി നടന്ന മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു.

ദക്ഷിണാഫ്രിക്കയും ആസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന സെമി ഫൈനല്‍ വിജയികളെയായിരിക്കും ഇന്ത്യ ഫൈനലില്‍ നേരിടുക. വീണ്ടും മഴ പെയ്ത് മത്സരം ഒഴിവാക്കിയാല്‍ ഗ്രൂപ്പില്‍ ഒന്നാമതായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയായിരിക്കും ഇന്ത്യയുടെ ആദ്യ എതിരാളി. അങ്ങിനെയെങ്കില്‍ ആദ്യമായി ഫൈനലില്‍ എത്തുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരമാകും ലോകം കാണുക. ഇനി ആസ്‌ട്രേലിയയാണെങ്കിലും ആദ്യ മത്സരത്തില്‍ അവരെ ഇഞ്ചോടിച്ച് പോരാട്ടത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.

ഹര്‍മീന്‍പ്രീത് കൗറിന്റെ ക്യാപറ്റന്‍സിയില്‍ ആദ്യ ടി20 കിരീടം ഇന്ത്യ നേടുമെന്ന വിശ്വാസത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more