ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു
Intercontinental Championship
ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്: എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
2018 Jun 07, 10:59 am
Thursday, 7th June 2018, 4:29 pm

മുംബൈ: കെനിയക്കെതിരായ മത്സരത്തില്‍ കാണികള്‍ സ്റ്റേഡിയം നിറച്ച പോലെ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ബാക്കിയുള്ള എല്ലാ മത്സരങ്ങളുടെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഇന്ന് നടക്കുന്ന ന്യൂസിലാന്‍ഡുമായുള്ള മത്സരത്തിന്റെയും ഫൈനലിന്റെയും ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്.

ആരാധകര്‍ സ്റ്റേഡിയത്തിലെത്തി കളി കാണണമെന്ന സുനില്‍ ഛേത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കെനിയക്കെതിരായ മത്സരത്തിലെയും മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. 9000 കാണികളാണ് മുംബൈ ഫുട്‌ബോള്‍ അറീനയിലെത്തിയിരുന്നത്.

Que hermoso que es el fútbol con Riquelme ? (റിക്വില്‍മിയുള്ള ഫുട്‌ബോള്‍ എത്ര സുന്ദരമാണ്)

തന്റെ നൂറാം മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയാണ് ഛേത്രി ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. ഇതുപോലുള്ള പിന്തുണ തങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ കളിക്കളത്തില്‍ ജീവന്‍ സമര്‍പ്പിച്ച് കളിക്കുമെന്നും സ്റ്റേഡിയത്തിലിരുന്ന് ആരവം മുഴക്കിയവര്‍ക്കും വീട്ടിലിരുന്ന് ആവേശം തന്നവര്‍ക്കും നന്ദിയറിയിക്കുന്നുവെന്നും മത്സരശേഷം ഛേത്രി ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഛേത്രി ഇന്ത്യന്‍ ആരാധകരോട് സ്‌റ്റേഡിയത്തിലെത്തി കളി കാണാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിന് സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയുമടക്കമുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.