സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. 97 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 10 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 107 ാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ നാലുമാസത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ 100 റാങ്കിന് പുറത്തുപോകുന്നത്.
21 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച റാങ്കിംഗിലായിരുന്നു ഇന്ത്യ ഇതുവരെ. ഏഷ്യയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്. റാങ്കിംഗില്‍ ഇന്ത്യയ്ക്കു നിലവില്‍ 316 പോയിന്റാണുള്ളത്.
Also Read: അണ്ടര്‍ 17 ലോകകപ്പൊരുക്കങ്ങള്‍ക്കായി കേരളം ചിലവഴിച്ചത് 66 കോടി
1996 ല്‍ നേടിയ 94-ാം സ്ഥാനമാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങള്‍ നടത്തിയ മികവാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
അതേസമയം ബ്രസീലിനെ പിന്തള്ളി ലോകചാമ്പ്യന്‍മാരായ ജര്‍മ്മനി ലോകറാങ്കിംഗില്‍ ഒന്നാമതെത്തി. പോര്‍ച്ചുഗല്‍ മൂന്നാമതും അര്‍ജന്റീന നാലിലും ബെല്‍ജിയം അഞ്ചിലുമാണ്.
ചെക്കിനും കൊളംബിയക്കുമെതിരായ വമ്പന്‍ ജയങ്ങളാണ് ജര്‍മ്മനിയെ ഒന്നാം സ്ഥാനത്ത് തിരികെയെത്തിച്ചത്. കൊളംബിയക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ സമനിലയില്‍ കുരുങ്ങിയതും ജര്‍മ്മനിക്ക് തുണയായി.