ഇന്ത്യയ്ക്ക് വിപ്ലവമല്ല ആവശ്യം, പരിണാമം: മോദി
Daily News
ഇന്ത്യയ്ക്ക് വിപ്ലവമല്ല ആവശ്യം, പരിണാമം: മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th December 2021, 1:07 pm

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് ആവശ്യം വിപ്ലവമല്ല പരിണാമമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ ചരിത്രവും പാരമ്പര്യവും വികസനത്തിനൊപ്പം പോകണമെന്നും അദ്ദേഹം പറഞ്ഞു.

വിര്‍ച്വല്‍ കോണ്‍ഫറന്‍സിംഗിലൂടെ ഓള്‍ ഇന്ത്യ മേയര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

”നമ്മള്‍ പരിണാമത്തില്‍ വിശ്വസിക്കണം. ഇന്ത്യയ്ക്ക് വിപ്ലവമല്ല, പരിണാമമാണ് വേണ്ടത്. നമുക്കുള്ളതെല്ലാം സംരക്ഷിച്ച് സാങ്കേതിക നവീകരണത്തിലേക്ക് നീങ്ങണം,” മോദി പറഞ്ഞു.

രാജ്യത്തെ മിക്ക നഗരങ്ങളും പരമ്പരാഗത നഗരങ്ങളാണെന്നും പരമ്പരാഗത രീതിയില്‍ വികസിപ്പിച്ചതാണെന്നും ആധുനികവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍, ഈ നഗരങ്ങളുടെ പൗരാണികതയും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് കൂടുതല്‍ ആശയങ്ങള്‍ നല്‍കാന്‍ വാരാണസി റോഡ്മാപ്പിന് കഴിയുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നദികളുടെ ശുചിത്വത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

‘ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ കാശിയിലെ ഗംഗാഘട്ടിലേക്ക് വരുന്നു. കാശിയുടെ സമ്പദ് വ്യവസ്ഥയെ നയിക്കുന്നതില്‍ മാ ഗംഗയ്ക്ക് വലിയ സ്ഥാനമുണ്ട്,” മോദി പറഞ്ഞു.

നഗരത്തില്‍ എല്ലാ വര്‍ഷവും ഏഴ് ദിവസം നദീ ഉത്സവം ആഘോഷിക്കണമെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: India doesn’t need a revolution, but evolution: PM Narendra Modi