മേരികോമിന് ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം. റിങിനകത്ത് മേരി ഇടിച്ച് നേടിയ നേട്ടം രാജ്യത്തിന്റെ യശസ് ഉയര്‍ത്തുന്നത് തന്നെ. പക്ഷെ അതിനോടൊപ്പം രണ്ട് വര്‍ഷം മുമ്പ് തന്റെ മകന് എഴുതിയ കത്ത് പ്രസക്തമാകുന്ന കാലം കൂടിയാണിത്. അതുകൂടി വായിച്ചാലേ മേരി ഉയര്‍ത്തുന്ന രാഷട്രീയ അന്തരീക്ഷം വ്യക്താമാകൂ. മേരിയുടെ ഓരോ പഞ്ചും ഇപ്പോഴും നിലനില്‍ക്കുന്ന രാഷട്രീയ-സാമൂഹിക പാപ്പരത്തിന് നേരെയും കൂടിയാണെന്ന് മകന് എഴുതിയ കത്തില്‍ വിശദീകരിക്കുന്നു.
ഞാന്‍ വെറുമൊരു ബോക്‌സര്‍ മാത്രമല്ല. ഒരു വിപ്ലവകാരി കൂടിയാകാന്‍ ആഗ്രഹിക്കുന്നു. സ്ത്രീകളെ ശരീരമായി മാത്രം പരിഗണിക്കുന്ന സാമൂഹ്യ അന്തരീക്ഷത്തില്‍ റിങിലെ എന്റെ ഓരോ ഇടിയും ആ വ്യവസ്ഥക്ക് നേരെ കൂടിയാണ്. സ്ത്രീകള്‍ക്കു നേരെ ഉയരുന്ന ലൈംഗികാതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണ് മേരി കോം മകന് കത്തെഴുതിയത്
വസ്ത്രധാരണത്തിന്റെ പേരിലോ രാത്രി പുറത്ത് ഇറങ്ങുന്നതിന്റെ പേരിലോ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് വളരെ അപൂര്‍വമാണ്. നിലവിലുള്ള സാമൂഹിക വ്യവസ്ഥയാണ് മാറേണ്ടത്. ഞങ്ങളെ തൊടുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുന്നത്. ഒമ്പത് വയസ്സുള്ള നീ അത് തിരിച്ചറിയാനാണ് അമ്മ ഇതു തുറന്ന് പറയുന്നത്.
നിങ്ങള്‍ക്കും ഞങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ശാരീരികമായി ചില വ്യത്യാസങ്ങള്‍ മാത്രമേയുള്ളു. അതിനപ്പുറം നിങ്ങള്‍ കഴിക്കുന്നത് പോലെ ഞങ്ങളും കഴിക്കുന്നു. ഉറങ്ങുന്നതും ഉണരുന്നതിലും വ്യത്യാസമില്ല. പിന്നെ എന്താണ് പ്രശ്‌നം. മേരികോം കത്തിലൂടെ മകനെ ഉല്‍ഭോദിക്കാന്‍ ശ്രമിക്കുകയാണ്.
മണിപ്പൂരിലും ദല്‍ഹിയിലും ഹരിയാനയിലുമായിരിക്കെ താന്‍ ലൈംഗികാതിക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് മകനോട് മേരി കോം തുറന്ന് പറയുന്നു. രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടിയിട്ടും ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയായി. അന്ന് ഇടിക്കൂട്ടില്‍ ഞാന്‍ പഠിച്ച അടവുകള്‍ വിഫലമായി. ആ കറുത്ത ദിനങ്ങളെ കുറിച്ച് നിന്നോട് സംസാരിക്കുന്നത് നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളി ബോധ്യപ്പെടുത്താനാണ്.
നോര്‍ത്ത് ഈസ്റ്റ് മേഖലകളോട് ഇന്ത്യന്‍ ജനത സ്വീകരിക്കുന്ന വംശീയ നിലപാടിനേയും മേരി കോം എതിര്‍ക്കുന്നു. സ്ത്രീകളോടുള്ള അതിക്രമം പോലെ തിരുത്തപ്പെടേണ്ട ഒന്നാണ് വംശീയ അധിക്ഷേപവും. ചിലപ്പോള്‍ നിങ്ങള്‍ എന്റെ കൂടെ മണിപ്പൂരിന് പുറത്ത് ഏതെങ്കിലും തെരുവിലൂടെ നടക്കുമ്പോള്‍ അധിക്ഷേപത്തിന് ഇരയാകാം. എനിക്കറിയാം അത് വംശീയ അധിക്ഷേപമാണ്. നമ്മുടെ ശാരീരികമായ പ്രത്യേകതയില്‍ ചിലപ്പോള്‍ നിങ്ങളെ ചൈനക്കാരെന്ന് വിളിക്കാം. തളരരുത്. മേരി കോം മക്കളെ ഓര്‍മപ്പെടുത്തി.
നിങ്ങള്‍ വളരണം. അഭിമാനമുള്ള ഇന്ത്യയ്ക്കാരായി. രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണം. അങ്ങനെ വിരാട് കോഹ്‌ലിയേയും ധോനിയേയും അംഗീകരിക്കുന്നത് പോലെ നിങ്ങളേയും അംഗീകരിക്കും.
നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് വരുന്നവരെ പുച്ഛത്തോടെയും അവജ്ഞയോടെയും പരിഗണിക്കുന്ന ഇന്ത്യന്‍ മാനസികതയെ കൂടിയാണ് ഇടിക്കൂട്ടില്‍ മേരികോം ചെറുത്ത് തോല്‍പിച്ചത്. ഇനിയെങ്കിലും അവരെ ഇന്ത്യക്കാരായി പരിഗണിക്കണമെന്ന രാഷ്ട്രീയ പ്രഖ്യാപനം കൂടിയുണ്ട് മേരികോമിന്റെ സ്വര്‍ണ നേട്ടത്തിന്