ന്യൂദല്‍ഹി: 75 വര്‍ഷം കൊണ്ട് കൈവരിക്കേണ്ട നേട്ടത്തിലേക്ക് രാജ്യം ഇതുവരെ എത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റ പരാമര്‍ശങ്ങള്‍.
’75 വര്‍ഷം കൊണ്ട് കൈവരിക്കേണ്ട പുരോഗതി ഇന്ത്യ കൈവരിച്ചിട്ടില്ല. ശരിയായ പാതയില്‍ സഞ്ചരിച്ചിരുന്നെങ്കില്‍ നാം ഇതിലും മുന്നോട്ട് പോയേനെ. പക്ഷേ നാം സ്വീകരിച്ച് പാത ശരിയായിരുന്നില്ല. അതിനാല്‍ വേണ്ടത്ര പുരോഗതി കൈവരിച്ചുമില്ല.
പൗരാണിക കാലം മുതലേ ഇന്ത്യന്‍ ജനത ഈ രാജ്യത്തെ മാതൃരാജ്യമായി കണ്ടിരുന്നു. നാം സാഹോദരന്മാരും സഹോദരിമാരുമായും പ്രവര്‍ത്തിച്ചാല്‍ ഇന്ത്യ പുരോഗതിയിലേക്ക് നീങ്ങും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാം പരിപാലിച്ചു കൊണ്ട് വന്ന നാഗരികതയുടെ ശക്തി ഇവിടെയുണ്ട്. 3000 കിലോമീറ്റര്‍ വിസ്തൃതിയില്‍ 130 കോടി ജനത പാര്‍ക്കുന്ന സ്ഥലമാണാണിത്. ഗ്രീസിന്റെയും റോമിന്റേയും സംസ്‌കാരങ്ങള്‍ തകര്‍ന്നടിഞ്ഞു. പക്ഷേ നമ്മുടേയത് നിലനിന്നു. നമ്മുടെ മുന്നില്‍ ഒരു മാതൃക ഉണ്ട് അത് ലോകം കീഴടുക്കുന്നതിനല്ല. ലോകത്തിന് അറിവ് കൊടുക്കുന്നതിന് വേണ്ടിയാണ്,’ ഭാഗവത് പറഞ്ഞു.
തെരഞ്ഞെടുപ്പിന് വേണ്ടി ചെയ്യുന്ന സേവനം സാമൂഹിക സേവനമല്ല. നിസ്വാര്‍ത്ഥ സേവനമാണ് യഥാര്‍ഥ സാമൂഹ്യ സേവനം. അതിനാല്‍ രാഷ്ട്രീയത്തിന് വേണ്ടി മാത്രമാവരുത് സേവനം.
ജനങ്ങള്‍ ജയ് ശ്രീ റാം എന്ന് വിളിച്ചാല്‍ മാത്രം പോര, രാമനെ പോലെയാവാനും ശ്രമിക്കണം,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: india-didnt-take-the-right-path-of-progress-in-last-75-years-rss-chief-mohan-bhagwat