[]ന്യൂദല്‍ഹി: പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീന്റെ താമസാനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. 2004 മുതലുളള താമസാനുമതിയാണ് റദ്ദാക്കിയിരിക്കുന്നത്. പകരം രണ്ട് മാസത്തെ ടൂറിസ്റ്റ് വിസ അനുവദിച്ചു.
വിസ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് തസ്ലീമാ നസ്‌റീന്‍ കേന്ദ്ര സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ഒരു മാസത്തിനു ശേഷം സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു.
നിലവില്‍ ബ്രിട്ടനിലുളള തസ്ലീമ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്ത്രീപക്ഷ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ തസ്ലീമാ നസ്‌റിന്റെ ലജ്ജ എന്ന പുസ്തകം മുസ്ലീം മതമൗലികവാദികളുടെ വ്യാപകമായ പ്രതിക്ഷേധത്തിനു ഇടയാക്കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് ബംഗ്ലാദേശ് ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചിരുന്നു.
2004 മുതല്‍ ഇന്ത്യയില്‍ താമസിച്ചു വരുന്ന നസ്‌റീനെ 2008 ല്‍ കേന്ദ്ര സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കിയിരുന്നു. നസ്‌റീന്റെ ഇന്ത്യയിലെ
താമസാനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം വര്‍ഷങ്ങളായി തുടരുകയാണ്. ഫെറ, ആള്‍ എബൗട്ട് വുമണ്‍, ജലപദ്യ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു പുസ്തകങ്ങള്‍.