ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വമില്ല
Daily News
ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th June 2016, 11:40 am

nsg

സോള്‍:  ആണവ ദാതാക്കളുടെ ഗ്രൂപ്പായ എന്‍.എസ്.ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ എന്‍.എസ്.ജി പ്ലീനറി യോഗം തള്ളി. ചൈനയ്ക്ക് പുറമെ ബ്രസീല്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അയര്‍ലാന്റ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ത്തത്. മുഴുവന്‍ രാഷ്ട്രങ്ങളുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം ലഭിക്കുമായിരുന്നുള്ളൂ. 48 രാജ്യങ്ങളാണ് എന്‍.എസ്.ജിയില്‍ അംഗങ്ങളായുള്ളത്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്തതാണ് ഇന്ത്യയെ എതിര്‍ക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ചൈനയായിരുന്നു ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തെ എതിര്‍ത്തിരുന്നത്. ഇന്ത്യക്ക് പ്രവേശനം നല്‍കാമെങ്കില്‍ പാകിസ്ഥാനും നല്‍കാമെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്.

നേരത്തെ ഇന്ത്യയുടെ ആവശ്യത്തെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിനോട് ആവശ്യപ്പെട്ടിരുന്നു. താഷ്‌ക്കന്റില്‍ നടന്ന ഷാങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.