മുംബൈ: ഇന്റർ കോണ്ടിനന്റൽ ചാമ്പ്യന്‍ഷിപ്പില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ചൈനീസ് തായ്പേയെ തകര്‍ത്തു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ ബലത്തിലാണ് കരുത്തരായ ചൈനീസ് തായ്പേയ് ടീമിനെ ഇന്ത്യ തകര്‍ത്തത്.
പതിനാലാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ സ്കോറിങ്ങിന് തുടക്കമിട്ട ഇന്ത്യയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. കൃത്യമായ ഇടവേളകളില്‍ ഗോളടിച്ച് ചൈനീസ് തായ്പേയ് ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ഇന്ത്യ ആധികാരികമായാണ് മത്സരത്തില്‍ ജയിച്ചത്.
കെനിയ, ന്യൂസീലാന്റ്, ഇന്ത്യ, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങള്‍ പോരടിക്കുന്ന ചതുര് രാഷ്ട്ര ഫുട്ബോള്‍ മത്സരമാണിത്. ഇതിലെ ശക്തരാണ് ഇന്ത്യയും ചൈനീസ് തായ്പേയും.
തിങ്കളാഴ്ച കെനിയയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. സുനില്‍ ഛേത്രിയുടെ ഇന്ത്യന്‍ ജേഴ്സിയിലെ നൂറാം മത്സരം കൂടെയാണ് കെനിയയ്ക്ക് എതിരെയുള്ളത്.