football news
ഗോളി ഗുര്‍പ്രീത് സിങ്ങിന്റെ തേരോട്ടം; ലെബനാന്‍ കടന്ന് സാഫില്‍ ഫൈനലിലെത്തി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Jul 01, 05:50 pm
Saturday, 1st July 2023, 11:20 pm

സെമിയില്‍ ലെബനാനെ കീഴടക്കി സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. അധിക സമയത്തിനും ശേഷം ഗോള്‍ രഹിതമായ സെമി ഫൈനല്‍ മത്സരത്തില്‍ ശക്തരായ ലെബനാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് ഇന്ത്യ മറികടന്നത്.

ഷൂട്ടൗട്ടിലടക്കം ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. ലെബനന്‍ താരം ഹസന്‍ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് തടഞ്ഞിട്ടു. ഖലീല്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്ക് പോവുകയും ചെയ്‌തോടെ ഇന്ത്യന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യക്കായി കിക്കെടുത്ത നായകന്‍ സുനില്‍ ഛേത്രി, അന്‍വര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. ലെബനാന്‍ നിരയില്‍ വാലിദ് ഷൗര്‍, മുഹമ്മദ് സാദെക് എന്നിവര്‍ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈത്താണ് ഇന്ത്യയുടെ എതിരാളികള്‍. സെമിയില്‍ ബംഗ്ലാദേശിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കുവൈത്ത് പരാജയപ്പെടുത്തിയത്.

 

Content Highlight: India defeated Lebanon in the semi-finals of the SAFF Championship