| Saturday, 6th June 2020, 10:24 pm

കൊവിഡില്‍ സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ; ലോകത്ത് അഞ്ചാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ. 2,43,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനില്‍ 2,40,978 പേര്‍ക്കും. ഇതോടെ ഏറ്റവുമധികം കോവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

ജോണ്‍ ഹോപിങ്‌സ് യൂണിവേഴ്‌സിറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ശനിയാഴ്ച ഇറ്റലിയെയും മറികടന്നു. 9,887 പേര്‍ക്കാണ് ഇന്ത്യയില്‍ ഒറ്റ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അടുപ്പിച്ച മൂന്നാം ദിവസവും 9,000 കടന്നു.

അതേസമയം, ഇതിന് വിരുദ്ധമായി വൈറസിന്റെ വ്യാപന നിരക്ക് രാജ്യത്ത് കുറയുന്നുമുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം 9000ത്തിനും പതിനായിരത്തിനും ഇടയില്‍ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നിട്ടും രാജ്യത്തെ വ്യാപന നിരക്ക് അരശതമാനമായി കുറഞ്ഞു.

ലോകത്താകമാനം 6,700,000 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 394,875 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,746,192 പേര്‍ ഇതിനോടകം രോഗമുക്തി നേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more