| Sunday, 23rd August 2020, 10:54 am

ഒറ്റദിവസം 69,239 പേര്‍ക്ക് കൊവിഡ്; 30 ലക്ഷം കടന്ന് രാജ്യത്ത് രോഗബാധിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതുവരെ 30,44,490 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മാത്രം 912 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

നിലവില്‍ 7,07,668 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 22,80,566 പേര്‍ രോഗമുക്തി നേടി.

ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇന്ത്യയില്‍ രോഗം വ്യാപിക്കുന്നത്. പതിനാറ് ദിവസത്തിനിടെയാണ് ഇരുപത് ലക്ഷത്തില്‍ നിന്ന് മുപ്പത് ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയത്.

രോഗബാധിതരുടെ പട്ടികയില്‍ ഒന്നാമതുള്ള അമേരിക്കയില്‍ ഇത് 28 ഉം ബ്രസീലില്‍ 23ഉം ദിവസമായിരുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധ ഉയരുകയാണ്.

ആന്ധ്രയില്‍ 10,276, തമിഴ്‌നാട് 5980, കര്‍ണാടക 7330 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more