വെള്ളിയാഴ്ച മാത്രം 7707 പേര്‍ക്ക് കൊവിഡ്, 263 മരണം; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്
COVID-19
വെള്ളിയാഴ്ച മാത്രം 7707 പേര്‍ക്ക് കൊവിഡ്, 263 മരണം; കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 7:55 am

ന്യൂദല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ച മാത്രം 7707 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,73,052 ആയി.

263 പേര്‍ ഇന്നലെ മാത്രം മരിച്ചതോടെ ആകെ മരണസംഖ്യ 4970 ആയി ഉയര്‍ന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാമതാണ്.

നാലാംഘട്ട ലോക് ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ തുര്‍ക്കിയെയും മരണത്തില്‍ ചൈനയെയും മറികടന്നത് രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ തെളിവാണ്.

ഈ സാഹചര്യത്തില്‍ രോഗം അതീവ രൂക്ഷമായ മേഖലകളില്‍ ലോക്ഡൗണ്‍ നീട്ടാനുള്ള പ്രഖ്യാപനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക