ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനു പിന്നാലെ തിരിച്ചടിച്ച് ഇന്ത്യ. ശക്തമായ പ്രത്യാക്രമണത്തിനു പിന്നാലെ, വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായി ബി.എസ്.എഫ് അറിയിച്ചു.
രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണങ്ങളും വെടിവയ്പും തുടര്‍ന്നതോടെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് ബി.എസ്.എഫ് അറിയിച്ചു. റോക്കറ്റ് തൊടുത്ത് പാക്ക് ബങ്കറുകള്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ALSO READ: മരണക്കളിയില്‍ മുംബൈയ്ക്ക് ജയിക്കാന്‍ 175 റണ്‍സ്
യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.ഇതിന് ശക്തമായ തിരിച്ചടിയാണ് ബിഎസ്എഫ് അതിര്‍ത്തിരേഖയില്‍ നല്കിയത്.
ഒരു സൈനിക പോസ്റ്റടക്കം ഇന്ത്യ തകര്‍ത്തു. ഏറ്റുമുട്ടലില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ജമ്മുവിലുള്ള ബി.എസ്.എഫ് യൂണിറ്റുമായി പാക് സൈന്യം ബന്ധപ്പെടുകയും ആക്രമണം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജമ്മുവില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മൂന്നു ഭാഗങ്ങളും പാക് സേനയാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ അക്‌നൂര്‍ മേഖലയിലേക്കാണ് ഇന്ത്യ റോക്കറ്റ് തൊടുത്തത്. ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ആര്‍എസ് പുര, അര്‍ണിയ, ബിഷ്ണ സെക്ടറുകളില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെ തുടങ്ങിയ പാക് ആക്രമണം മണിക്കൂറുകള്‍ നീണ്ടു. പാക് ആക്രമണം തുടരുന്നതിനിടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിലാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ സുരക്ഷാഭീഷണിയുള്ള നാട്ടുകാരെ താല്‍ക്കാലിക അഭയകേന്ദ്രത്തിലേക്കു മാറ്റിത്തുടങ്ങി.
WATCH THIS VIDEO: