| Wednesday, 27th February 2019, 3:33 pm

ഇന്ത്യയ്ക്ക് ഒരു വിമാനം നഷ്ടമായി; പൈലറ്റിനെ കാണാനില്ല: സ്ഥിരീകരിച്ച് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യോമസേനാ വിമാനം കാണാനില്ലെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ഇന്ത്യ. മിഗ് 21 യുദ്ധവിമാനം നഷ്ടമായെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒരു പൈലറ്റിനെ കാണാതായെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലയെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേന്ദ്ര വിദേശകാര്യ വക്താവ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Also read:“”ഞങ്ങള്‍ തിരിച്ചടിച്ചതല്ല; കരുത്ത് കാണിച്ചതാണ്””; പാക് വിമാനം അതിര്‍ത്തി കടന്ന സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍

നേരത്തെ പാക് വ്യോമാതിര്‍ത്തി കടന്ന ഇന്ത്യന്‍ വിമാനം തകര്‍ത്തതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന് അവകാശപ്പെട്ട പാക്കിസ്ഥാന്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ കേന്ദ്രം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചെന്നും ഇന്ത്യ അറിയിച്ചു. പ്രത്യാക്രമണത്തില്‍ ഒരു പാക് യുദ്ധവിമാനം തകര്‍ത്തിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more