ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരം രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.

ഇതോടെ അവസാന മത്സരവും വിജയിച്ച് പരമ്പര തൂത്ത് വാരാനാണ് സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ നിലവില്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
ഓപ്പണിങ് ബാറ്റിങ്ങില്‍ മാറ്റം വരുത്താതെ സഞ്ജു സാംസണിനെയും അഭിഷേക് ശര്‍മയെയും നിലനിര്‍ത്തിയിട്ടുണ്ട്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയി, വരുണ്‍ ചക്രവകര്‍ത്തി, മായങ്ക് യാദവ്.
ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍
പര്‍വേസ് ഹൊസൈന്‍ എമോണ്‍, ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, മെഹ്ദി ഹസന്‍ മിറാസ്, റിഷാദ് ഹൊസൈന്‍, ജാകിര്‍ അലി, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഷോരിഫുള്‍ ഇസ്ലാം.
Content Highlight: India Chose Bat In Last T-20 Against Bangladesh