ന്യൂദല്‍ഹി: അതിര്‍ത്തി തര്‍ക്കത്തിന് പരസ്പര സ്വീകാര്യമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ഇന്ത്യയും ചൈനയും.
അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
യു.എന്‍ സുരക്ഷാ സമിതിയില്‍ ചൈന അടുത്തിടെ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ചത് പോലുള്ള പ്രകോപനപരമായ പശ്ചാത്തലത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കാന്‍ അതിര്‍ത്തി വിഷയത്തില്‍ ഇരുപക്ഷവും പരസ്പരം സംവേദനക്ഷമതയെയും ആശങ്കകളെയും ബഹുമാനിക്കണം എന്ന് പ്രത്യേക പ്രതിനിധികള്‍ ധാരണയിലെത്തി.
ന്യൂ ദല്‍ഹിയില്‍ വെച്ച് പ്രത്യേക പ്രതിനിധികളായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനയുടെ സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും തമ്മിലുള്ള ചര്‍ച്ചയെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത് ഒക്ടോബറില്‍ മമല്ലപുരത്ത് നടന്ന രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങും മുന്നോട്ടു വെച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പോലെ ഇന്ത്യയും ചൈനയും തമ്മില്‍ അടുത്ത വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് എന്നാണ്.
പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് സി ജിന്‍പിങ്ങും നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിന് ന്യായവും ഉചിതവും പരസ്പര സ്വീകാര്യവുമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ പ്രത്യേക പ്രതിനിധികള്‍ തീരുമാനിച്ചുവെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
‘പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് ഇരുവിഭാഗവും പരസ്പരം സംവേദനക്ഷമതയെയും ആശങ്കകളെയും ബഹുമാനിക്കണം എന്ന അഭിപ്രായമുണ്ടായിരുന്നു, കാരണം ഉഭയകക്ഷി ബന്ധത്തിന്റെ ഭാവി വികസനത്തിന് ഇത് പ്രധാനമായിരുന്നു,” പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് യു.എന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച് ചൈന ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ചൈനയുടെ ശ്രമത്തെ ഫ്രാന്‍സും മറ്റ് സ്ഥിരം അംഗങ്ങളും തടഞ്ഞിരുന്നു.