| Monday, 27th January 2025, 9:11 pm

ഇന്ത്യ-ചൈന വീണ്ടും ഭായി ഭായി; നേരിട്ടുള്ള വിമാന സർവീസും മാനസരോവർ യാത്രയും പുനരാരംഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാണ് ഇന്ത്യ- ചൈന ധാരണ. ഒപ്പം ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചു.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ചൈനീസ് വൈസ് വിദേശകാര്യ മന്ത്രി സൺ വീഡോംഗുമായി ബീജിംഗിൽ നടത്തിയ പ്രസ്താവനയിലാണീക്കാര്യം പറഞ്ഞത്.

അതിർത്തി കടന്നുള്ള നദികളെ സംബന്ധിക്കുന്ന ജലവൈദ്യുത വിവരങ്ങൾ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിദഗ്ധ തലത്തിലുള്ള ഒരു യോഗം നടത്താനും ഇരു രാജ്യങ്ങളും സമ്മതിച്ചു.

2025 വേനൽക്കാലത്ത് കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായി എം.ഇ.എ അറിയിച്ചു.

കൊവിഡ് പാൻഡെമിക്കിൻ്റെ പശ്ചാത്തലത്തിൽ 2020ൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് അത് പുനരാരംഭിച്ചിരുന്നില്ല.

ചർച്ചകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യാനും ധാരണയായി. സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകളും ചർച്ച ചെയ്തു. നിലവിലെ തീരുമാനം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നും ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Content Highlight: India, China decide to resume Kailash Mansarovar Yatra, direct flights

We use cookies to give you the best possible experience. Learn more