| Saturday, 23rd December 2017, 11:19 pm

അതിര്‍ത്തികള്‍ സമാധാനപരമാക്കാന്‍ ചര്‍ച്ചക്കൊരുങ്ങി ഇന്ത്യയും ചൈനയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അതിര്‍ത്തി മേഖലകള്‍ സമാധാനപരമാക്കാന്‍ ചര്‍ച്ചക്കൊരുങ്ങി ഇന്ത്യയും ചൈനയും. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും സംയുക്തമായി ചര്‍ച്ചകള്‍ നടത്തും. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും വക്താക്കള്‍ പരസ്പരം ഉറപ്പ് നല്‍കി.

ചൈനീസ് സംസ്ഥാന കൗണ്‍സിലര്‍ യാങ് ജിയാചിയും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ലോകത്ത് ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്.

ഉഭയകക്ഷി ബന്ധങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ളതും പ്രാദേശികമായതുമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈനീസ്, ഇന്ത്യന്‍ സ്‌പെഷ്യല്‍ പ്രതിനിധികള്‍ തമ്മിലുള്ള 20-ാമത് റൗണ്ട് ചര്‍ച്ചയായിരുന്നു ഇത്.

“ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും പഞ്ചതത്വ ശീലങ്ങള്‍ പാലിച്ച് നില നില്‍ക്കണമെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കം ഉടന്‍ പരിഹരിക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചിച്ചുണ്ട്.

വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്തുകയും പൊതുവായ വികസനം നേടിയെടുക്കുന്നതിന് പരസ്പര വിശ്വാസത്തോടെ മുന്നേറുമെന്നും യാങ് ജിയോച്ചിയും അജിത് ഡോവലും പരസ്പരം ഉറപ്പ് നല്‍കിയിച്ചുണ്ട്.

We use cookies to give you the best possible experience. Learn more