ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ആരംഭിക്കാനിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ലങ്ക ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഈ പരമ്പരയില്‍ മൂന്ന് ടോസും അനുകൂലമായത് ലങ്കയ്ക്കായിരുന്നു.
ലങ്കയ്‌ക്കെതിരെയുള്ള ആദ്യ ഏകദിനം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ത്യയ്ക്ക് ജീവന്‍ മരണ പോരാട്ടമാണ്.
കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ കളിച്ചത് കെ.എല്‍. രാഹുലായിരുന്നു. എന്നാല്‍ രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ വമ്പന്‍ മാറ്റം വരുത്തിയാണ് ഇന്ത്യ ഇലവന്‍ പ്രഖ്യാപിച്ചത്.
രാഹുലിന് പകരക്കാരനായി റിഷബ് പന്തിനേയും അര്‍ഷ് ദീപ് സിങ്ങിനെ മാറ്റി റിയാന്‍ പരാഗിനേയുമാണ് ഇന്ത്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. രാഹുലിന്റെ മോശം പ്രകടനം മുന്‍ നിര്‍ത്തി പല മുന്‍ താരങ്ങളും റിഷബ് പന്തിനെ ടീമില്‍ എടുക്കാത്തതിനെ ചേദ്യം ചെയ്തിരുന്നു.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്