| Saturday, 14th October 2017, 6:16 pm

പാമ്പാട്ടികളുടെ നാട്ടില്‍ നിന്ന് ഐ.ടി ഹബ്ബായി രാജ്യം മാറിയെന്ന് പ്രധാനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: പാമ്പാട്ടികളുടെ നാടില്‍ നിന്ന് ലോകത്തിന്റെ ഐ.ടി ഹബ്ബായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാട്ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണ്ട് വിദേശികള്‍ ഇന്ത്യയെ പാമ്പാട്ടികളുടെ നാടായാണ് കണ്ടിരുന്നത്. പക്ഷെ ഐ.ടി മേഖല ആ പ്രതിഛായ മാറ്റിയെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read:   ‘സലഫിസം മതനവീകരണമല്ല’; രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുന്നതിന് മതത്തെ ഉപയോഗപ്പെടുത്തുന്ന സംവിധാനം: കാന്തപുരം 


“നിങ്ങളുടെത് ഇപ്പോഴും പാമ്പാട്ടികളുടെ നാടാണോ എന്ന് ഒരിക്കല്‍ ഒരു വിദേശി എന്നോടു ചോദിച്ചു. മുമ്പ് ഞങ്ങള്‍ പാമ്പുകളുമായി കളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മൗസുമായാണ് ഞങ്ങള്‍ കളിക്കുന്നതെന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി. ഈ മാറ്റത്തില്‍ എനിക്ക് അഭിമാനമുണ്ട്”.

നിതീഷ് കുമാര്‍ എന്‍.ഡി.എയിലെത്തിയ ശേഷം ആദ്യമായാണ് മോദി ബിഹാറിലെത്തുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ എല്ലാസഹായങ്ങളുമുണ്ടാകുമെന്ന് മോദി പറഞ്ഞു. നൂറു വര്‍ഷമായി പാട്ന സര്‍വകലാശാല രാജ്യത്തെ സേവിക്കുന്നു. ഐ.എ.എസ് നേടുന്നവരുടെ പട്ടികയില്‍ പാട്ന സര്‍വകലാശാല മുന്നിട്ടു നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more