വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ആദ്യ സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തിയിരുന്നു. രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വാശിയേറിയ പോരാട്ടം നോര്‍താംടണ്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ 11ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് ആണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ റോബിന്‍ ഉത്തപ്പയും അമ്പാട്ടി റായിഡുവും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്.
ഉത്തപ്പ 35 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 65 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. 185.71 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. റായിഡു 14 റണ്‍സ് നേടിയപ്പോള്‍ സുരേഷ് റെയ്‌ന 5 റണ്‍സിനാണ് പുറത്തായത്. നിലവില്‍ ക്രീസില്‍ 20 പന്തില്‍ 26 റണ്‍സുമായി ക്യാപ്റ്റന്‍ യുവരാജ് സിംഗും ഒരു റണ്‍സുമായി യൂസഫ് പത്താനുമാണ് ഉള്ളത്.
ഇന്ത്യന്‍ പ്ലേയിങ് ഇലവന്‍: റോബിന്‍ ഉത്തപ്പ (കീപ്പര്‍), ഗുര്‍കീരത് സിങ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, യുവരാജ് സിങ് (ക്യാപ്റ്റന്‍), യൂസഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍, പവന്‍ നെഗി, വിനയ് കുമാര്‍, ഹര്‍ഭജന്‍ സിങ്, ധവാല്‍ കുല്‍ക്കര്‍ണി