| Tuesday, 17th April 2018, 8:03 am

ഇന്ത്യയെ ഒരിക്കലും ക്യാഷ്‌ലെസ് ആക്കാന്‍ കഴിയില്ല; മോദിയുടെ വാദങ്ങള്‍ തള്ളി മോഹന്‍ ഭാഗവത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ ക്യാഷ്‌ലെസ് ആകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ തള്ളി കളഞ്ഞ് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സങ്കേതിക രംഗത്ത് രാജ്യം എത്ര പുരോഗമിച്ചാലും ഒരിക്കലും ക്യാഷ്‌ലസ് സമൂഹമായി ഇന്ത്യക്ക് മാറാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ബോംബൈ സ്റ്റോക്ക് എക്‌സേചേഞ്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു ഭാഗവതിന്റെ പ്രസ്താവന. ഇന്ത്യയെ ക്യാഷ്‌ലെസ് എക്കണോമി ആക്കാന്‍ നിരവധി പദ്ധതികള്‍ വരുന്നുണ്ടെങ്കിലും അതിനെല്ലാം ചില പോരായ്മകള്‍ ഉണ്ടെന്നും അത് കൊണ്ട് തന്നെ ഒരിക്കലും ക്യഷ്‌ലെസ് എക്കണോമി എന്ന ആശയത്തിന് അതിന്റെ പ്രഖ്യാപിത ലക്ഷ്യം നേടാനാകില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.


Also Read മോദിയേയോ ചൗഹനേയോ അനാദരിക്കുന്നവരെ കൈകാര്യം ചെയ്യും: ഭീഷണിയുമായി ബി.ജെ.പി എം.പി


ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ക്യാഷ്‌ലെസ് എന്ന ആശയം നടപ്പിലാക്കാമെങ്കിലും ഒരിക്കലും പൂര്‍ണ ക്യാഷ്‌ലെസ് എന്ന ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്നും മോഹന്‍ഭാഗവത് അഭിപ്രായപ്പെട്ടു.

അതേസമയം കടത്തില്‍ നട്ടം തിരിയുന്ന എയര്‍ ഇന്ത്യയെ വിദേശകമ്പനികള്‍ക്ക് ഏറ്റെടുക്കാന്‍ അവസരം ഒരുക്കരുതെന്നും ഇന്ത്യയിലെ തന്നെ ഏതെങ്കിലും ഒരു കമ്പനിക്ക് ഏറ്റെടുക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതിന് ജര്‍മനി പോലുള്ള രാജ്യങ്ങളെ മാതൃകയാക്കണമെന്നും സ്വന്തം ആകാശം മറ്റൊരു രാജ്യത്തിന് പണയം വയ്ക്കരുതെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

We use cookies to give you the best possible experience. Learn more