തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാസ്ഥ റിപ്പോര്‍ട്ട്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.
അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതി തീവ്രമായതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. 2018 ന് ശേഷം ഇതാദ്യമായാണ് ഒരേ സമയം രണ്ട് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്.
മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന തേജ് ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് നാളെ ഒമാന്‍ തീരം തൊടും. ഒമാനിലെ അല്‍ഗൈദാക്കിനും യെമനിലെ സലാലയ്ക്കുമിടയില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കും.
ബംഗാള്‍ ഉള്‍ക്കടലിലെ നൂന്യമര്‍ദം ഒഡിഷയിലെ പാരദ്വീപിനും പശ്ചിമ ബംഗാളിലെ ദിഗയ്ക്കും ഇടയിലാണ് രൂപപ്പെട്ടത്. ഇത് 24 ഓടെ 80 കിലോമീറ്റര്‍ വേഗതയുള്ള ഹമൂണ്‍ ചുഴലിക്കാറ്റായി പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ളളതിനാല്‍ കൊല്ലം, ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍ പാലക്കാട് എന്നീ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പറിയിച്ചു.
content highlight : India braces for twin Cyclones Tej and Hamoon