| Thursday, 11th August 2016, 8:18 pm

ഇന്ത്യന്‍ ബോക്‌സിങ് താരങ്ങളുടെ വിലക്ക് ഭീഷണി ഒഴിവായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡി ജനീറോ: അയോഗ്യതാ ഭീഷണിയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍. ജേഴ്‌സിയില്‍ രാജ്യത്തിന്റെ പേരെഴുതാതിരുന്നതാണ് ഇന്ത്യന്‍ ബോക്‌സിങ് താരങ്ങളെ അയോഗ്യതയുടെ വക്കിലെത്തിച്ചത്. അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ താരങ്ങളെ താക്കീത് ചെയ്തു.

ഇന്ത്യയുടെ പേര് പതിക്കാതെ മത്സരിക്കാനാവില്ലെന്ന് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ അറിയിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ വികാസ് കൃഷ്ണനും മനോജ് കുമാറും ഇന്ത്യയുടെ പേരെഴുതാത്ത ജേഴ്‌സിയാണ് ധരിച്ചിരുന്നത്. ശിവ ധാപ്പ ഇന്ന് ആദ്യ മത്സരത്തിനിറങ്ങാനിരിക്കെയാണ് വിലക്ക് ഭീഷണി വന്നത്.

രാജ്യത്തിന്റെ പേരെഴുതിയ ജേഴ്‌സിയുള്ള കിറ്റില്ലാത്ത പ്രശ്‌നം ഇന്ത്യക്ക് മാത്രമല്ല മറ്റു രാജ്യങ്ങള്‍ക്കുമുണ്ടെന്നാണ് ദേശീയ ബോക്‌സിംഗ് കോച്ച് ഗുര്‍ബാക്‌സ് സിംങ് ഇതിനോട് പ്രതികരിച്ചത്. സാധാരണ ഗതിയില്‍ ചാമ്പ്യന്‍ഷിപ്പ് സംഘാടകരാണ് പകരം ജേഴ്‌സി നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ബോക്‌സിങ് താരങ്ങള്‍ ഒളിംപിക്‌സിനെത്തിയതു തന്നെ. 2015 ജൂണില്‍ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്‍ ഇന്ത്യന്‍ ബോക്‌സിംഗ് ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്താരാഷ്ട്ര ബോക്‌സിംഗ് ഫെഡറേഷന്റെ പ്രത്യേക അനുമതിയോടെയാണ് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ റിയോയില്‍ മത്സരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more