| Wednesday, 19th September 2018, 8:32 pm

പാക്കിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ; 163 റണ്‍സ് വിജയ ലക്ഷ്യം.

സ്പോര്‍ട്സ് ഡെസ്‌ക്

മൂന്നു വിക്കറ്റുമായി ഭുവനേശ്വര്‍ കുമാറും രണ്ടു വിക്കറ്റുമായി ജസ്പ്രീത് ബുംറയും കളം നിറഞ്ഞപ്പോള്‍ പാക്ക് ബാറ്റ്സ്മാന്‍മാര്‍ക്ക് അടിതെറ്റി. പാക്കിസ്ഥാനെതിരെ മികച്ചരീതിയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ പാക് പട 162 റണ്‍സിന് ഓള്‍ഔട്ടായി.

47 റണ്‍സെടുത്ത ബാബര്‍ അസമും 43 റണ്‍സെടുത്ത ഷോയബ് മാലിക്കുമാണ് പാക് നിരയില്‍ ചെറുത്ത് നിന്നത്.


ALSO READ: കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്ത ദമ്പതികള്‍ക്ക് നേരെ പിതാവിന്റെ ആക്രമണം


ക്രീസില്‍ നിലയുറപ്പിക്കും മുമ്പെ ഓപ്പണര്‍മാരായ ഇമാമുല്‍ ഹഖിനേയും ഫഖര്‍ സമാനിനേയും പറഞ്ഞയച്ച ഭുവനേശ്വര്‍കുമാറാണ് പാക്കിസ്ഥാന്റെ തകര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത്.

രണ്ടാംവിക്കറ്റ് കൂട്ടുകെട്ടില്‍ ബാബറും ഫഖറും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ബാബറിനെ ഔട്ടാക്കി കുല്‍ദീപ് യാദവ് ഇന്ത്യയെ മല്‍സര്തതിലേക്ക് തിരിച്ചുകൊണ്ടുവന്നു.


ALSO READ: സണ്ണി ലിയോണിനെ നേരിട്ട് കാണാന്‍ ഇനി ദല്‍ഹിയില്‍ പോയാല്‍ മാത്രം മതി


തുടര്‍ന്ന് വന്ന ബാറ്റ്സമാര്‍ എല്ലാം പരാജയപ്പെട്ടതോടെ പാക്കിസ്ഥാന്റെ സ്‌കോര്‍ 162 ലൊതുങ്ങി, ഇന്നു ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫോറിലേക്കെത്താം

We use cookies to give you the best possible experience. Learn more