ബൈഡുവിനും വീബോയ്ക്കും ഇന്ത്യയില്‍ നിരോധനം
national news
ബൈഡുവിനും വീബോയ്ക്കും ഇന്ത്യയില്‍ നിരോധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th August 2020, 11:24 am

ന്യൂദല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം.

ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് അധികൃതര്‍ പറയുന്നത്.

കൂടുതല്‍ ആപ്പുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ 29 നാണ് ഇന്ത്യ ടിക് ടോക്, ഹലോ തുടങ്ങി 59 ജനപ്രിയ ആപ്പുകള്‍ നിരോധിച്ചത്. ഗല്‍വാനിലെ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു തീരുമാനം.

ഇതിന് പിന്നാലെ ആപ്പുകളുടെ ക്ലോണ്‍ പതിപ്പും ഇന്ത്യ നിരോധിച്ചിരുന്നു.

2009 ല്‍ പുറത്തിറക്കിയ വീബോ ആപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അക്കൗണ്ടുണ്ട്. 2015 ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടായിരുന്നു മോദി വീബോയില്‍ അക്കൗണ്ട് തുടങ്ങിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ