ന്യൂദല്‍ഹി: കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവും അധികം ബോംബ് സ്‌ഫോടനം നടന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം 406 ബോംബ് സ്‌ഫോടനങ്ങളാണ് നടന്നതെന്നാണ് ദേശീയ ബോംബ് ഡാറ്റ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്‌ഫോടനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം ഇറാഖിനാണ്. എന്നാല്‍ ഇന്ത്യയില്‍ നടന്ന സ്‌ഫോടനങ്ങളടെ ഏതാണ്ട് പകുതി മാത്രമേ ഇറാനില്‍ നടന്നിട്ടുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. 221 സ്‌ഫോടനങ്ങളാണ് ഇറാനില്‍ നടന്നത്. ഇതിലുണ്ടായ പരുക്കുകള്‍ സംഭന്ധിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല.
ഇന്ത്യയുടെ അയല്‍രാജ്യമായാ പാകിസ്ഥാനില് 161 ബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്. അഫ്ഗാനിസ്ഥാനില്‍ 132ഉം തുര്‍ക്കിയില്‍ 92ഉം, തായ്‌ലന്റില്‍ 71ഉം ദക്ഷിണാഫ്രിക്കയില്‍ 63ഉം സിറിയയില്‍ 56 സ്‌ഫോടനങ്ങള്‍ നടന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയില്‍ നടന്ന സ്‌ഫോടങ്ങളില്‍ 337 എണ്ണം ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസസ് ഉപയോഗിച്ചുള്ളതാണ്. 69എണ്ണം ഗ്രനേഡും മറ്റുമാണ്.
മാര്‍ച്ചിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം സ്‌ഫോടനങ്ങള്‍ നടന്നത്. 42 സ്‌ഫോടനങ്ങളാണ് മാര്‍ച്ചില്‍ റിപ്പോര്‍ട്ടു ചെയ്തത്. സ്‌ഫോടനങ്ങളുടെ മറ്റു വിശദാംശമൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല.