ന്യൂദല്‍ഹി: ഇന്ത്യ കൊവിഡ് 19 ന്റെ രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ചിലയിടങ്ങളില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന എയിംസ് ഡയരക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം. ലൈവ് മിന്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് രണ്‍ദീപ് ഗുലേറിയ.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചില പ്രദേശങ്ങളില്‍ പ്രാദേശികമായി കൊവിഡ് 19 ന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്നും കൊവിഡ് 19 രണ്ടാം ഘട്ടത്തിനും മൂന്നാം ഘട്ടത്തിനും ഇടയിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ ഭൂരിഭാഗവും കൊവിഡ് -19 ന്റെ രണ്ടാം ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
”എയിംസ് ഡയറക്ടര്‍ പറഞ്ഞത് ഞങ്ങള്‍ നിങ്ങളോട് വിശദീകരിക്കുന്ന കാര്യങ്ങളുമായി വ്യത്യാസമില്ല.’ എന്നായിരുന്നു ഗുലേറിയയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
” നമ്മള്‍ സ്റ്റേജ് 2 നും 3 നും ഇടയിലാണ്, ഇത് സൂചിപ്പിക്കുന്നത് നമ്മള്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നില്ല എന്നത് ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളിലും പ്രവര്‍ത്തനങ്ങളും കേന്ദ്രീകരിക്കേണ്ടതുണ്ട്,’ ജോയിന്റ് സെക്രട്ടറി പറഞ്ഞു, കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്ന പ്രദേശങ്ങളില്‍ നിയന്ത്രണത്തിനായി വ്യക്തമായ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.